സപ്രോഷ്യയില്‍ ആണവ വികിരണമില്ല: റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു; ലോക നേതാക്കള്‍ സെലന്‍സ്‌കിയുമായി സംസാരിച്ചു

സപ്രോഷ്യയില്‍ ആണവ വികിരണമില്ല: റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു; ലോക നേതാക്കള്‍ സെലന്‍സ്‌കിയുമായി സംസാരിച്ചു

കീവ്: റഷ്യ ആക്രമണം നടത്തിയ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ ഉക്രെയ്‌നിലെ സപ്രോഷ്യയില്‍ ആണവ വികിരണം ഇല്ലെന്ന് പ്ലാന്റ് ഡയറക്ടര്‍ വ്യക്തമാക്കി. അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തീ പൂര്‍ണ്ണമായും അണയ്ക്കുകയും റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്യുകയും ചെയ്തു.

സ്ഥലത്ത് ആണവ പ്രതികരണ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ആണവ നിലയമുള്ള എനിര്‍ഗോദറില്‍ നിന്ന് ആളുകളെ എത്രയും വേഗം ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ബന്ധപ്പെട്ട് ആണവ നിലയത്തിലെ സാഹചര്യം അന്വേഷിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സെലന്‍സ്‌കിയുമായി സംസാരിച്ചു. യു.എന്‍ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങി ഒന്‍പതാം ദിവസമായ ഇന്ന് പുലര്‍ച്ചെയാണ് ആണവ നിലയമായ സപ്രോഷ്യയ്ക്ക് നേരെ റഷ്യന്‍ ആക്രമണമുണ്ടായത്.

റഷ്യന്‍ സൈന്യം ആണവ നിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോവില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.