സാമ്പത്തിക ഉപരോധം വീണ്ടും മുറുകി ; റഷ്യയിലെ സേവനം നിര്‍ത്തി വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍

സാമ്പത്തിക ഉപരോധം വീണ്ടും മുറുകി ; റഷ്യയിലെ സേവനം നിര്‍ത്തി വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍


മോസ്‌കോ: ഉക്രെയ്നില്‍ അധിനിവേശം പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ,മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.പേപാല്‍ സേവനം നേരത്തെ തന്നെ നിര്‍ത്തി.

റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി.ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി കമ്പനികളുമായി ബന്ധപ്പെട്ട് റഷ്യയിലെ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

'തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ഖേദിക്കുന്നു.എന്നാല്‍ സമാധാനത്തിനും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയായി ഈ യുദ്ധമെന്നതിനാല്‍ ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ് '- വിസ സിഇഒ എല്‍ കെല്ലി പറഞ്ഞു. മാസ്റ്റര്‍കാര്‍ഡും വിസയും റഷ്യയിലെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവെയ്ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.