ഒരു പിടി മണ്ണ് (ഭാഗം 9) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം 9) [ഒരു സാങ്കൽപ്പിക കഥ]

അന്ത്യമില്ലാതെ.., ഇടിമിന്നലോടെ, നാടാകെ
പടുമഴ കോരിച്ചൊരിയുന്നു!!
ഒരുനാൾ പൊൻമലയിൽ.....ഉരുൾ പൊട്ടി..!
മണ്ണും, ചെളിയും മുറ്റത്തേക്ക് ഒഴുകിയെത്തി!
'നാട്ടുകാരേ..മുല്ലപ്പെരിയാർ പൊട്ടിയേ..!!'
അഞ്ചാറു മാസം,അറിയാതെ കടന്നുപോയി.!
'എന്നാലും പൊന്നേ..എല്ലാം പാഴ്ചിലവാ..!'
'എന്നാ എട്ടിന്റെ പണിയാ അവൻ തന്നത് ..?'
'പൊന്നോ..,വേണ്ടാ വേണ്ടാന്ന് പറഞ്ഞതാ..'
'എത്ര ലക്ഷം രൂഫായാ കുശിനിയിലേക്ക്...?'
'പൊന്നീ..., ഈ വയസ്സാംകാലത്ത് നമ്മൾ...
ശരിക്കും..., ശരിക്കും പെട്ടോ......??
'ഞാനേ അമേരിക്കനാ...അമേരിക്കൻ...!'
'പിള്ളാരുടെ എയർ ടിക്കറ്റു വന്നലുടൻ...
ഈ പൊന്നി ന്യൂയോർക്കിനു പോകും..!'
'മണ്ണ്...മണ്ണെന്നും പറഞ്ഞ് ഓടി
നടന്നിട്ട്..., ഇപ്പോൾ എന്തായി...??'
'എന്റെ പട്ടാളത്തിന്റെ 'പെൻഷൻ'..അത്
ഞാൻ......, ആർക്കും കൊടുക്കില്ല..!
കുഴമ്പു പുരട്ടി..,തേച്ചു കുളിച്ച കാലം..
'പൊന്നീ.., തണുപ്പുകാലത്തേ..., ലേശം
ഉലുവാക്കഞ്ഞി മേനിക്ക് ഭേഷാണേ...!'
'വിജയത്തിനോടു പറഞ്ഞാലോ...??'
'എല്ലാം പൊന്നേ, പൊന്നിന്റെ ഇഷ്ടം..!'
പട്ടാളം പരമശിവം.., കൈവിരലുകളിൽ,
എന്തൊക്കെയോ കണക്ക് കൂട്ടുന്നു.....!
'ചതിയൻ കിട്ടുണ്ണി, എന്നാലും..
അവനിത് എവിടെപ്പോയി.?
ഉത്തരം കിട്ടാത്ത വല്ലാത്ത ചോദ്യങ്ങൾ..!
മന്ദമാരുതൻ തഴുകി കടന്നുപോയി..!
പട്ടാളംപരമന്റെ വിഷാദവദനം കണ്ടിട്ടോ..,
കുഴിമുയലുകൾ മാളം തേടി പായുന്നു...!
ക്യാപ്റ്റൻ പൊന്നിയെ കാണാൻ, നരികളും
കാട്ടുകോഴികളും കാടിറങ്ങി വന്നു.!
ചട്ടുകാലുള്ള കുളക്കോഴിയും മുറ്റത്തെത്തി..!
ക്യാപ്റ്റന് അവർ കൂട്ടമായി വന്ദനം ചൊല്ലി...!!
മുറ്റത്തേ പ്ളാവിലുള്ള ഏറുമാടത്തിൽ.....
ചേക്കേറുവാൻ, മയിലുകൾ കൂട്ടമായെത്തി.!
ശേഷം ശൈത്യവസന്തങ്ങൾ, പൊൻമലയിൽ!
'ക്യാപ്റ്റനേ എങ്ങനേയും കൂടെ നിർത്തണം.?'
പരമശിവം പുതിയൊരു യുദ്ധതന്ത്രം പയറ്റി..
''കാലത്തും വൈകിട്ടും..,
പച്ചിലപ്ളാവിലക്കുമ്പിളിൽ..,
പുന്നെല്ലിൻ പായസ്സം ഞാൻ..,
പൊന്നീ-യെന്നും കോരിത്തരാം...''
പൊന്നിക്ക് 'ഇടിമിന്നലേറ്റ' രോമാഞ്ചാനുഭൂതി!
'സന്തോഷമായി; പൊന്നിയിനി യാത്രയില്ലേ..!'
പ്ളാവിലകൾക്കിടയിലൂടെ അന്തിച്ചെമ്മാനം,..,
ആ ഉമ്മറത്തേക്ക്, അരിച്ചരിച്ചു വന്നിറങ്ങി..!!
തങ്ങളുടെ മാനസപൂന്തേൻ കുടത്തിലേ...
രാഗസത്തിൽ ചാലിച്ച്, കുയിലുകൾ....,
കൂട്ടത്തോടെ കൂവി...''..വ-ന്ദേ-മാ-ത-രം..''!
കുശിനീന്ന് വിജയം ഓടിവന്ന് സല്യൂട്ട് അടിച്ചു.!
പൊന്നിയമ്മച്ചി വികരവതിയായി ആർത്തു...
''..ബോലോ.., മേരാ-ഗാവ്...മേരാ-ദേശ്‌..!''
'എന്റെ പട്ടാളത്തിന്റെ 'പെൻഷൻ'..അത്
ഞാൻ..ആർക്കും കൊടുക്കില്ല..മൂന്നുതരം..'
'..എന്നാലും..അവനിത് എവിടെപ്പോയി..??'

( ശു ഭം )

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26