പോളണ്ട് ഉക്രെയ്‌ന് യുദ്ധവിമാനം നല്‍കിയാല്‍ പകരം വിമാനം നല്‍കുമെന്ന് അമേരിക്ക

പോളണ്ട് ഉക്രെയ്‌ന് യുദ്ധവിമാനം നല്‍കിയാല്‍ പകരം വിമാനം നല്‍കുമെന്ന് അമേരിക്ക

വാഷിങ്ടൺ: പോളണ്ട് ഉക്രെയ്‌ന് യുദ്ധവിമാനം നല്‍കിയാല്‍ പകരം വിമാനം നല്‍കുമെന്ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെന്‍. റഷ്യയെ പ്രതിരോധിക്കാന്‍ ഉക്രെയ്‌ന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിന് പോളണ്ടുമായി ചില ധാരണകളിലെത്താന്‍ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മോള്‍ഡോവ സന്ദര്‍ശനത്തിനിടെ ബ്ലിങ്കെന്‍ പറഞ്ഞു.

പോളണ്ട് ഉക്രെയ്‌ന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ സജീവമായി ചിന്തിക്കുകയാണ്. റഷ്യന്‍ നിര്‍മിത വിമാനങ്ങള്‍ ഉക്രെയ്‌ന് നല്‍കാന്‍ പോളണ്ട് തീരുമാനിച്ചാല്‍ അവര്‍ക്ക് പകരം വിമാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിന്‍ സൈനിക പൈലറ്റുമാര്‍ക്ക് റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. പോളണ്ട് സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനങ്ങള്‍ ഉക്രെയ്‌ന് നല്‍കാന്‍ അമേരിക്കയും പോളണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.