പ്ലാസ്റ്റിക് സഞ്ചിയും കൈയ്യിലെഴുതിയ ഫോണ്‍ നമ്പരും; തനിച്ച് പലായനം ചെയ്ത് പതിനൊന്നുകാരന്‍

പ്ലാസ്റ്റിക് സഞ്ചിയും കൈയ്യിലെഴുതിയ ഫോണ്‍ നമ്പരും; തനിച്ച് പലായനം ചെയ്ത് പതിനൊന്നുകാരന്‍

സ്ലൊവാക്യ: പ്ലാസ്റ്റിക് സഞ്ചിയില്‍ കുറച്ച് സാധനങ്ങള്‍... കയ്യിലെഴുതിയ ഫോണ്‍ നമ്പര്‍... യുദ്ധമെന്തെന്ന് അറിയാത്ത പ്രായത്തില്‍ ആ പതിനൊന്നുകാരന്‍ ഒറ്റയ്ക്ക് പലായനം ചെയ്തു. റഷ്യ കഴിഞ്ഞ ദിവസം ബോംബിട്ട ആണവ നിലയം സ്ഥിതി ചെയ്യുന്ന ഉക്രെയ്‌നിലെ സഫോറേഷ്യയയില്‍ നിന്ന് അവന്‍ ഒറ്റയ്ക്കാണ് ബന്ധുക്കളെത്തേടി തീവണ്ടിയില്‍ സ്ലൊവാക്യയിലെത്തിയത്.

കൈയ്യില്‍ ഒരു പ്ലാസ്റ്റിക് സഞ്ചി, പാസ്പോര്‍ട്ട്, കൈയ്യില്‍ എഴുതിയ ഒരു ഫോണ്‍ നമ്പര്‍. സ്ലൊവാക്യന്‍ പൊലീസ് സ്വീകരിക്കുമ്പോള്‍ അവന് കാണിച്ചു കൊടുക്കാന്‍ ഇതൊക്കെയേ ഉണ്ടായിരുന്നുള്ളൂ.

ശനിയാഴ്ച എത്തിയ കുട്ടിയെ സന്നദ്ധ സേവകര്‍ ഏറ്റെടുത്തു. ആഹാരവും വെള്ളവും നല്‍കി. ബന്ധുക്കളെ കണ്ടെത്തി ഏല്‍പ്പിച്ചു. യുദ്ധഭൂമിയില്‍നിന്ന് മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ അമ്മ യൂലിയ പിസെറ്റ്‌സ്‌കായയാണ് കുട്ടിയെ സ്ലൊവാക്യയിലേക്കുള്ള തീവണ്ടിയില്‍ കയറ്റി വിട്ടത്.

ശരീരിക വെല്ലുവിളിയുള്ള സ്വന്തം അമ്മയെ സംരക്ഷിക്കാന്‍ അവര്‍ സഫോറേഷ്യയില്‍ തന്നെ നിന്നു. ''എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചവരോട് വലിയ നന്ദി. നിങ്ങളുടെ കുഞ്ഞു രാജ്യത്ത്, വലിയ ഹൃദയമുള്ള മനുഷ്യരുണ്ട്'' എന്ന് സ്ലൊവാക്യയ്ക്കു നന്ദി പറഞ്ഞ് യൂലിയ ഫെയ്‌സ്ബുക്കില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.