തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ്  പ്രതിയെ പിടികൂടുന്നതിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നീ പൊലീസുദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്.

ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകള്‍ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റിട്ടുള്ളത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി അനസിനെ പിന്നീട് അറസ്റ്റ് ചെയ്തു.

ഇരുപതോളം കേസിലെ പിടികിട്ടാപുള്ളിയാണ് പ്രതിയായ അനസ്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് വേണ്ടി ഓരോ പൊലീസ് സ്റ്റേഷനിലും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍. ഇവര്‍ക്ക് കുത്തേറ്റ ശേഷം സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.