തിരുവനന്തപുരം: കെ സുധാകരനെതിരായ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരുവ് ഗൂണ്ടയുടെ ഭായിലാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ളി മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ലെന്നും വി.ഡി സതീശന്‍ തിരിച്ചടിച്ചു.
കേരളത്തെ ഗൂണ്ട കോറിഡോറാക്കി മാറ്റുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മയക്കുമരുന്ന് സംഘങ്ങളെ വരെ സ്പോണ്‍സര്‍ ചെയ്യുന്നത് ഇവരാണ്. ഇതെല്ലാം കൊണ്ടാണ് സിപിഎം നേതാവിന് തെരുവ് ഗൂണ്ടയുടെ ഭാഷ വന്നത്. കെപിസിസി പ്രസിഡന്റിനെതിരെ നികൃഷ്ട ജീവി എന്ന ഒരു പ്രയോഗമാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. ഈ വാക്ക് ആദ്യമായി സംഭാവന ചെയ്തത് പിണറായി വിജയനാണ്.
ഈ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നേതൃത്വം എന്തെങ്കിലും നടപടിയെടുക്കാന്‍ തയാറാകുമോ എന്നാണ് തങ്ങള്‍ക്ക് അറിയേണ്ടത്. ഇടുക്കി ജില്ലയിലെ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ജില്ലാ സെക്രട്ടറിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമര്‍ശമാണ് വിവാദമായത്. നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലെന്നും സി വി വര്‍ഗീസ് ആക്ഷേപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.