ഉക്രെയ്‌നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ് നല്‍കി അമേരിക്ക

ഉക്രെയ്‌നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: ഉക്രെയ്‌നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കയുടെ .ഉക്രെയ്ന്‍ രാസായുധം വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെയാണ് ബൈഡന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് കഴിഞ്ഞ ദിവസം ഉക്രെയ്നെതിരെ ആരോപണമുന്നയിച്ചത്.യു.എസ് ഒത്താശയോടെ ഉക്രെയ്ന്‍ രാസ-ജൈവായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

റഷ്യയുടെ ആരോപണം അസംബന്ധമാണെന്നും ജൈവായുധമോ രാസായുധമോ ഉക്രെയ്നെതിരെ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിന്റെ ഭാഗമാകാം ഈ ആരോപണമെന്നും യു.എസ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രതികരിച്ചു.റഷ്യയുടെ തന്ത്രമാണിത്.

ഉക്രെയ്‌നെതിരെ ഇത്തരം ആയുധം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ന്യായീകരണം നടത്താനുള്ള പദ്ധതിയാണ് റഷ്യയുടെ ആരോപണമെന്നും സാകി ട്വീറ്റ് ചെയ്തു. റഷ്യയുടെ തെറ്റായ അവകാശവാദങ്ങളെ ചൈന അനുകൂലിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്. അധിനിവേശം ന്യായീകരിക്കുന്നതിന് കാരണം കണ്ടെത്തുകയാണ് റഷ്യയെന്നും സാകി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.