ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപി മുന്നേറ്റം തുടരുന്നു. 203സിറ്റില്‍ ലീഡ് നില ഉയര്‍ത്തി. 100 സീറ്റിലാണ് എസ്.പിയുടെ ലീഡ്. പഞ്ചാബില്‍ ആംആദ്മി 53 സിറ്റില്‍ ലീഡ് നേടി ഏറെ മുന്നിലാണ്. 37 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്.
ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. ഗോവയില്‍ 16 സീറ്റുമായി കോണ്‍ഗ്രസ് മുന്നേറുന്നു. മണിപ്പൂരില്‍ 15 സീറ്റില്‍ ലീഡുമായി ബിജെപിയാണ് മുന്നില്‍. 10 സീറ്റില്‍ ലീഡ് നേടി കോണ്‍ഗ്രസ് തൊട്ടു പിന്നിലുണ്ട്.
പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല എന്നാണ് ഫല സൂചനകള്‍. കര്‍ഷകരെ ജീപ്പിടിച്ചു കൊന്ന ലഖീംപൂര്‍ ഖേരിയിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.