ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപി ലീഡ് നില ശക്തമായി ഉയര്‍ത്തി. 42 സീറ്റുകളില്‍ ലീഡ് നേടി കേവല ഭൂരിപക്ഷത്തിലെത്തി. കോണ്‍ഗ്രസിന്റെ ലീഡ് നില 22 സീറ്റിലേക്ക് കുറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ആംആദ്മി പാര്‍ട്ടി ആകെയുള്ള 117 സിറ്റുകളില്‍ 90 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് . കോണ്‍ഗ്രസ് വെറും 13 ലേക്ക് താഴ്ന്നു.
ഉത്തര്‍പ്രദേശില്‍ യോഗിയുടെ തുടര്‍ഭരണം ഉറപ്പായി. ആകെയുള്ള 403 സീറ്റുകളില്‍ 240 ലും ബിജെപി ലീഡ് ചെയ്യുകയാണ്. 108 സീറ്റുകളില്‍ മാത്രമാണ് എസ്.പിക്ക് മുന്നേറാനായത്. ഗോവയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്താനായത്.
ഇവിടെ ബിജെപി 16 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ 15 സീറ്റില്‍ ലീഡുമായി കോണ്‍ഗ്രസ് തൊട്ടു പിന്നിലുണ്ട്. മണിപ്പൂരിലും ബിജെപി മുന്നേറ്റമാണ് കാണുന്നത്. 25 സീറ്റില്‍ ബിജെപി മുന്നേറുമ്പോള്‍ 14 സിറ്റിലാണ് കോണ്‍ഗ്രസിന് ലീഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.