ഗോവയില്‍ ബിജെപി മുന്നിൽ; പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്

ഗോവയില്‍ ബിജെപി മുന്നിൽ; പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്

പനാജി:  ഗോവയില്‍ പത്തൊന്‍പത് സീറ്റുകളുമായി ബി ജെ പി ലീഡ് ചെയ്യുന്നു. പതിനഞ്ച് സീറ്റുകളുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. അഞ്ച് സീറ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് രാവിലെ എട്ട് മണിമുതലാണ് 40 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചത്. ഫെബ്രുവരി പതിനാലിനായിരുന്നു ഗോവയില്‍ വോട്ടെടുപ്പ് നടന്നത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 300 സ്ഥാനാര്‍ത്ഥികളാണുള്ളത്.

2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പതിനേഴ് സീറ്റുകളുടെ വിജയത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം ജി പി, രണ്ട് സ്വതന്ത്രര്‍ എന്നിവരുമായി സഖ്യം ചേര്‍ന്ന് പതിമൂന്ന് സീറ്റുകള്‍ നേടിയ ബി ജെ പിയായിരുന്നു ഗോവയില്‍ ഭരണം പിടിച്ചെടുത്തത്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞ ദിവസം എല്ലാ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പനാജിക്ക് സമീപമുള്ള ബംബോളിനിലെ ആഡംബര റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.