റഷ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാർഗ നിർദ്ദേശവുമായി എംബസി

റഷ്യയിലെ ഇന്ത്യന്‍  വിദ്യാര്‍ത്ഥികള്‍ക്ക് മാർഗ നിർദ്ദേശവുമായി എംബസി

മോസ്‌കോ:  റഷ്യ - ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിലെ ഇന്ത്യന്‍ എംബസി അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റഷ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, തങ്ങള്‍ ഈ യുദ്ധ സാഹചര്യത്തില്‍ രാജ്യം വിടേണ്ടി വരുമോയെന്ന് എംബസിക്ക് ആശങ്ക അറിയിച്ചെഴുതിയ കത്തിനാണ് എംബസി നിർദ്ദേശം നൽകിയത്.


'രാജ്യം വിടാന്‍ പ്രത്യേക സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുനല്‍കുന്നു എങ്കിലും, റഷ്യയില്‍ ബാങ്കിംഗ് സേവനങ്ങളില്‍ തടസങ്ങളുള്ളതിനാല്‍, അത്തരം ആശങ്കകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാമെന്ന്' എംബസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.