ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മദന്‍ കൗശിഖ്, ധന്‍സിങ് റാവത്ത്, ബന്‍സിധര്‍ ഭഗത് തുടങ്ങിയവരെ പരിഗണിക്കുന്നു

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മദന്‍ കൗശിഖ്, ധന്‍സിങ് റാവത്ത്, ബന്‍സിധര്‍ ഭഗത് തുടങ്ങിയവരെ പരിഗണിക്കുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ അധികാരം പിടിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി തോറ്റതോടെ പുതിയ നേതാവിനെ തേടി ബിജെപി. തോറ്റെങ്കിലും ധാമിക്ക് വീണ്ടും അവസരം നല്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ പുതിയ പേരുകളിലേക്ക് കേന്ദ്ര നേതൃത്വം പോകുകയാണ്. സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിഖിനാണ് സാധ്യത കൂടുതല്‍. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും ധര്‍മേന്ദ്ര പ്രധാനുമാകും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായി എത്തുക.

ധാമി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഗണേഷ് ജോഷി, ബന്‍സിധര്‍ ഭഗത് എന്നിവര്‍ക്കും മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. മൂന്നു പേരും സംസ്ഥാന രാഷ്ട്രീയത്തില്‍ നല്ല പ്രതിച്ഛായയുള്ളവരാണ്. പാര്‍ട്ടി തീരുമാനിക്കുന്ന ഏതു തീരുമാനവും അതേപടി അംഗീകരിക്കുമെന്ന് മൂവരും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചേക്കും. ധാമിക്ക് ഒരു അവസരം കൂടി നല്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ തോറ്റ തനിക്ക് മുഖ്യമന്ത്രിയാകാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് പറഞ്ഞ് ധാമി നിരസിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറിയിരുന്നു. 21 വര്‍ഷത്തെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണകൂടത്തിന് അധികാര തുടര്‍ച്ചയുണ്ടാവുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രത്തെയാണ് ബിജെപി തിരുത്തിയെഴുതിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.