ബീജിങ്: ആയിരത്തിലധികം കൊറോണ കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയിലെ വടക്കുകിഴക്കന്‍ നഗരമായ ചാങ്ചൂനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.ഇതിന്റെ അനുബന്ധമായി ജിലിന്‍, ചാങ്ചുന്‍ മേയര്‍മാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ജിലിന്‍ പ്രദേശത്ത് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും മറ്റ് നഗരങ്ങളുമായുള്ള യാത്രാ ബന്ധം വിച്ഛേദിക്കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിപ്പോഴത്തേത്.ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് ഘട്ട കൊറോണ ടെസ്റ്റിന് വിധേയരാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായ് സ്‌കൂളുകള്‍ അടച്ച് പഠനം വീണ്ടും ഓണ്‍ലൈനിലേക്ക് മാറ്റി.
90 ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണ് ചാങ്ചുന്‍.ഈയാഴ്ച ചൈനയിലെ പല പ്രദേശങ്ങളിലും 1,524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇന്നലെ പുതുതായി രാജ്യവ്യാപകമായി 397 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ ഉള്‍പ്പെടുന്ന ജിലിന്‍ പ്രവിശ്യയില്‍ നിന്നാണ്.
രണ്ട് വര്‍ഷം മുമ്പ് വുഹാന്‍ നഗരത്തില്‍ കോവിഡ് -19 ആദ്യമായി ഉയര്‍ന്നുവന്നപ്പോള്‍ ചൈനയ്ക്ക് വന്‍ തോതില്‍ ജീവന്‍ നഷ്ടമായെങ്കിലും, അതിനുശേഷം വൈറസ് നിയന്ത്രിക്കുന്നതില്‍ മികച്ച വിജയം ചൈന നേടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കേസുകളുടെ കുതിച്ചുചാട്ടത്തില്‍ ഒമിക്റോണ്‍ വേരിയന്റിന്റെ സാന്നിധ്യം കൂടുതലായുണ്ട്.നിലവിലെ വര്‍ദ്ധനവ് ചൈനയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നു.ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ചൈനയിലെ 31 പ്രവിശ്യകളിലെ 20 ഓളം പ്രവിശ്യകളിലായി ചിതറിക്കിടക്കുകയാണെന്നതാണ് ഗൗരവതരമായ കാര്യം. അതിവേഗം പടര്‍ന്നുപിടിക്കുകയുമാണെന്ന് വിദഗ്ധര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.