ഹിജാബ് നിരോധനം; കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍

ഹിജാബ് നിരോധനം; കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍

തിരുവനന്തപുരം: ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും മറ്റു പെണ്‍കുട്ടികളെ പോലെ മുസ്ലീം സഹോദരിമാരും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുൻമ്പും ഹിജാബിനെതിരെ തന്റെ നിലപാട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പ്രവാചകന്റെ കാലത്ത് ഹിജാബ് അനാവശ്യമാണെന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യത്തെ മറച്ചു വയ്‌ക്കേണ്ടതില്ലെന്ന് അന്നത്തെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതിയുടെ വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.