ബിജെപി വഴി കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസില്‍

ബിജെപി വഴി കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത: രണ്ടു വര്‍ഷത്തെ കോണ്‍ഗ്രസ് പാളയത്തിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാളിന്റെ കടുവയായ മമത ബാനര്‍ജിക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് അദേഹം പറഞ്ഞു. 2019 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ശത്രുഘ്‌നന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ദുര്‍ബലമായ കോണ്‍ഗ്രസില്‍ ഭാവി സുരക്ഷിതമല്ലെന്ന് കണ്ട് ശത്രുഘ്‌നന്‍ സിന്‍സ തൃണമൂലില്‍ ചേരുകയായിരുന്നു. ഏപ്രില്‍ 12 ന് നടക്കുന്ന പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ അസന്‍സോള്‍ ലോക്സഭാ സീറ്റില്‍ സിന്‍ഹ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി എംപി ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോള്‍ പാര്‍ലമെന്റ് സീറ്റ് ഒഴിഞ്ഞത്. അതേസമയം സിന്‍ഹയെ നിക്ഷിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആദര്‍ശവും പ്രത്യയശാസ്ത്രവുമില്ലാത്ത വെറും നടനാണ് ശത്രുഘ്നന്‍ സിന്‍ഹയെന്നു കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു. വേദിയും പണവുമുള്ളിടത്തേക്കു പോകുന്ന നടന്‍ മാത്രമാണു ശത്രുഘ്നനെന്നു അദ്ദേഹം പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.