കെപിസിസി പുനസംഘടന വേണ്ടെന്നു വെച്ചതായി കെ സുധാകരന്‍

കെപിസിസി പുനസംഘടന വേണ്ടെന്നു വെച്ചതായി കെ സുധാകരന്‍

തിരുവനന്തപുരം: സ്ഥാനത്ത് കോണ്‍ഗ്രസ് പുനസംഘടന വേണ്ടെന്ന് വെച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി ഭാരവാഹി യോഗത്തിലാണ് പ്രഖ്യാപനം. സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം തുടങ്ങാന്‍ സുധാകരന്‍ നിര്‍ദേശം നല്‍കി.

സംഘടന തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പുനസംഘടന വേണ്ടെന്ന നിലപാടില്‍ ആയിരുന്നു എ, ഐ ഗ്രൂപ്പുകള്‍. പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിരുന്നു.

കെപിസിസി പ്രസിഡന്റിന് എതിരെ എട്ട് എംപിമാര്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.