യുഎഇയില്‍ കോവിഡ് ബാധിതർ 1226, സൗദി അറേബ്യയില്‍ 441 പേരില്‍ രോഗബാധ

യുഎഇയില്‍ കോവിഡ് ബാധിതർ 1226, സൗദി അറേബ്യയില്‍ 441 പേരില്‍ രോഗബാധ

യുഎഇയില്‍ വെള്ളിയാഴ്ച 1226 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 147961 പേരിലായി രോഗബാധ. 5 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 528 ആയി. 668 പേരാണ് രോഗമുക്തി നേടിയത്. 141,883 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 5550 ആക്ടീവ് കേസുകളാണ് നിലവിലുളളത്

സൗദി അറേബ്യയില്‍ 441 പേരില്‍ കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതർ 352601 ആയി. 7408 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണം 5625 ആണ്. 339 568 ആണ് രോഗമുക്ത‍ർ.

ഖത്തറില്‍ 135367 ആണ് രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം. 1226 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 2777 ആണ് ആക്ടീവ് കേസുകള്‍. 234 പേരാണ് മരിച്ചത്. 132356 ആണ് ആകെ രോഗമുക്തർ.

കുവൈറ്റില്‍ 718 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 135650 പേരിലായി ഇതോടെ രോഗബാധ. ആക്ടീവ് കേസുകള്‍ 8473 ആണ്. 126344 ആണ് രോഗമുക്തർ.

50 പേരില്‍ കൂടി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ബഹ്റിനില്‍ രോഗബാധ റിപ്പോട്ട് ചെയ്തവരുടെ എണ്ണം 84192 ആയി. 2014 ആക്ടീവ് കേസുകളാണുളളത്. 332 പേരാണ് മരിച്ചത്. 81846 പേരാണ് രോഗമുക്തി നേടിയത്.

ഒമാനില്‍ 119442 പേരിലാണ് ഇതുവരെ കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 8066 ആണ്. 1326 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 110050 പേരാണ് രോഗമുക്തി നേടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.