പഞ്ചാബില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

പഞ്ചാബില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചണ്ഡീഗഡില്‍ നടക്കും. രാവിലെ 11ന് പഞ്ചാബ് സിവില്‍ സെക്രട്ടറിയേറ്റിലാണ് സത്യപ്രതിജ്ഞ.

തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ചേരും. മുഖ്യമന്ത്രിയുള്‍പ്പെടെ 18 പേരാണ് മന്ത്രിസഭയിലുണ്ടാകുകയെന്ന് എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു.

ഭഗത് സിംഗ് രക്തസാക്ഷി ദിനമായ 23ന് തന്റെ വാട്സാപ്പ് നമ്പറില്‍ അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ തുടങ്ങുമെന്ന സര്‍ക്കാരിന്റെ ആദ്യ തീരുമാനം മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതുപോലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ജനത.

കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായിരുന്ന ഹര്‍പാല്‍ സിംഗ് ചീമ, അമന്‍ അറോറ, കുല്‍താര്‍ സാന്ത്വാന്‍, സരവ്ജിത് കൗര്‍ മനുകെ, ഗുര്‍മീത് സിംഗ് മീത് ഹയര്‍, ബല്‍ജീന്ദര്‍ കൗര്‍ എന്നിവരും ഇത്തവണ അംഗങ്ങളായ കുന്‍വാര്‍ വിജയ് പ്രതാപ് സിംഗ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.