ഐ.എസ്. ഭീകരര്‍ കേരളത്തില്‍ സജീവം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് അറസ്റ്റിലായത് 122 പേര്‍

ഐ.എസ്. ഭീകരര്‍ കേരളത്തില്‍ സജീവം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് അറസ്റ്റിലായത് 122 പേര്‍

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ്. ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ. അന്വേഷണത്തില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.

കേരളം,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ കേസുകളുമായി ബന്ധപ്പെട്ടാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കേരളം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐ എസ് ഭീകരുടെ സാന്നിധ്യമുള്ളതും ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്ത് എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ വിവിധ കേസുകളിലായി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.