സന്തോഷത്തില്‍ 136-ാം സ്ഥാനത്ത്; വെറുപ്പിന്റെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാകുമെന്ന് രാഹുല്‍ ഗാന്ധി

സന്തോഷത്തില്‍ 136-ാം സ്ഥാനത്ത്; വെറുപ്പിന്റെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാകുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ വൈകാതെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഒന്നാമതെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തയാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഈ പട്ടികയില്‍ 136-ാം സ്ഥാനത്താണ് ഇന്ത്യ.

അതേസമയം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ് തന്നെയാണ്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആകെ 146 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. അഫ്ഗാനിസ്താനാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം.



സന്തോഷ സൂചികയ്ക്ക് പുറമേ ആഗോളതലത്തില്‍ പട്ടിണി, സ്വാതന്ത്ര്യം എന്നീ സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുൽ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
‘പട്ടിണിയുടെ പട്ടികയില്‍ 101-ാം റാങ്ക്, സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ 119-ാം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയില്‍ 136-ാം റാങ്ക്. പക്ഷേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ വൈകാതെ ഒന്നാമതെത്തിയേക്കുമെന്ന് ‘ രാഹുല്‍ ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.