അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രിൽ ഒന്ന് മുതൽ പുനരാരംഭിക്കാന്‍ ഹോങ്കോംഗ്

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  ഏപ്രിൽ ഒന്ന് മുതൽ പുനരാരംഭിക്കാന്‍ ഹോങ്കോംഗ്

ഹോങ്കോംഗ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുട‌ര്‍ന്ന് നിറുത്തി വച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം. ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകളുടെ വിലക്കാണ് പിന്‍വലിക്കുന്നത്. ഏപ്രില്‍ ഒന്നു മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുക.

ജനുവരി മാസത്തില്‍ ഉയര്‍ന്ന തോതില്‍ കോവിഡ് വര്‍ധിച്ചതോടെയാണ് അപകടസാധ്യത കൂടിയ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഹോങ്കോംഗ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി മാസത്തില്‍ നേപ്പാളിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ഫിലിപ്പൈന്‍സ് എന്നിവയാണ് വിലക്കിനെ തുടര്‍ന്ന് സ‌ര്‍വീസ് നിറുത്തി വച്ച മറ്റു രാജ്യങ്ങള്‍. കോവിഡ് തരംഗത്തിന്റെ വ്യാപ്‌തി കുറഞ്ഞതോടെയാണ് വീണ്ടും സര്‍വീസുകള്‍ ആരംഭിക്കാന്‍ ഹോങ്കോംഗ് തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.