പുരോഹിതന്റെ നിസ്വാര്‍ത്ഥ സമര്‍പ്പണം സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യം: മാര്‍ റാഫേല്‍ തട്ടില്‍

പുരോഹിതന്റെ നിസ്വാര്‍ത്ഥ സമര്‍പ്പണം സഭയുടെയും സമൂഹത്തിന്റെയും  വളര്‍ച്ചയ്ക്ക് അനിവാര്യം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: ഏത് കാലഘട്ടത്തിലും പുരോഹിതന്റെ നിസ്വാര്‍ത്ഥ സമര്‍പ്പണം സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്് മാര്‍ റാഫേല്‍ തട്ടില്‍. പൗരോഹിത്യം ദൈവത്തിനും മനുഷ്യര്‍ക്കുമായി ഒരു വ്യക്തിക്ക് നടത്താവുന്ന സമര്‍പ്പണത്തിന്റെ സൗന്ദര്യം സമ്പൂര്‍ണമായി വ്യക്തമാക്കുന്ന വിളിയാണെന്നും അദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ ക്ലര്‍ജി കമീഷന്റെ ആഭിമുഖ്യത്തില്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് സംഘടിപ്പിച്ച പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ-രജത ജൂബിലി വര്‍ഷത്തിലുള്ളവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്.

സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുമായി നാല്‍പതോളം വൈദികരാണ് ചടങ്ങില്‍ സംബന്ധിച്ചത്. വൈദികര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍, സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.