• Thu Mar 27 2025

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോട്ടി അന്തരിച്ചു

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോട്ടി അന്തരിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോട്ടി അന്തരിച്ചു. 81 വയസായിരുന്നു. പിടിഐയുടെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.

സുപ്രീം കോടതിയുടെ 35-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രമേഷ് ചന്ദ്ര ലാഹോട്ടി എന്ന ആര്‍സി ലഹോട്ടി. 2004 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നത്.

2005 നവംബര്‍ ഒന്നിന് ജസ്റ്റില് ലാഹോട്ടി സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചു. വോഡാഫോണ്‍ നികുതി തര്‍ക്ക കേസില്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ലാഹോട്ടിയെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു.

ജസ്റ്റിസ് ലാഹോട്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും അനുശോചിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.