വാഷിങ്ടൺ: വാഷിങ്ടണിലെ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് കത്തോലിക്കാ പള്ളിയിൽ മുതിർന്നവർക്കും യുവാക്കൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് ധ്യാനം നടത്തപ്പെടുന്നത്.
ഫാ. റോയി പാല്ലട്ടി ((സി.എം.ഐ ) മുതിർന്നവരുടെയും സിസ്റ്റർ ലിന്റാ, സിസ്റ്റർ അനീറ്റ, ഫാ. ജോസഫ് അലക്സ്, ഡാനിയേൽ ചക്കരക്കാട്ടിൽ, കവിത ഇ ജോസഫ് എന്നിവർ യുവജനങ്ങളുടെയും ധ്യാനത്തിന് നേതൃത്വം നല്കുന്നു.
ഏപ്രിൽ 1,2,3 (വെള്ളി, ശനി ഞായർ) തീയതികളിലാണ് ധ്യാനം നടത്തപ്പെടുന്നത്. ഏപ്രിൽ ഒന്ന് വൈകിട്ട് ആറ് മുതൽ ഒമ്പത് വരെയും ഏപ്രിൽ രണ്ട് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയും ഏപ്രിൽ മൂന്ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം നടത്തപ്പെടുക. ശനി, ഞായർ ദിവസങ്ങളിൽ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണമുണ്ടായിരിക്കും.
അഡ്രെസ്സ് : ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് കത്തോലിക്കാ ചർച്ച്, ഗ്രേറ്റ് വാഷിങ്ടൺ, 20533 സിയോൺ റോഡ്, ഗൈതേഴ്സ്ബർഗ് എംഡി 20882.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.