അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

അംഗപരിമിതര്‍ക്ക് ഐപിഎസിന്  അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

ന്യൂഡൽഹി: സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ച അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി.

റെയിൽവേയിലടക്കമുള്ള സുരക്ഷാ സേനയിലേക്കും അംഗപരിമിതര്‍ക്ക് ഇനി അപേക്ഷിക്കാം ഇതുസംബന്ധിച്ച്‌ കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.

ഐപിഎസിന് പുറമോ ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന ഡല്‍ഹി, ദാമന്‍ ആന്‍ഡ്‌ ദിയു, ദാദ്ര ആന്‍ഡ്‌ നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീം കോടതി അനുമതി നല്‍കി.

സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.