ഭൂമിയെ നിലനിര്‍ത്തുന്നതില്‍ വനങ്ങളുടെ പങ്ക്

ഭൂമിയെ നിലനിര്‍ത്തുന്നതില്‍ വനങ്ങളുടെ പങ്ക്

വനങ്ങള്‍ ഭൂമിക്കു വേണ്ടി എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? ഈ ചോദ്യങ്ങളിലേയ്ക്കും ഉത്തരങ്ങളിലേയ്ക്കും വെളിച്ചം വീശുന്നതാണ് പുതിയ പഠനങ്ങള്‍.
കാലാവസ്ഥ വ്യതിയാനം മനുഷ്യരാശിക്ക് വലിയൊരു ഭീഷണിയാണ്. ശരാശരി താപനില ചെറിയ തോതില്‍ ഉയരുന്നതു പോലും സമുദ്ര നിരപ്പിലെ വര്‍ധനവിന് കാരണമായേക്കാം. അതുമൂലം ലോകമെമ്പാടുമുള്ള തീര പ്രദേശങ്ങള്‍ക്കും നഗരങ്ങള്‍ക്കും നാശം സംഭവിക്കുന്നു. ഇത്തരത്തില്‍ ആഗോള താപനില നിയന്ത്രിക്കുന്നതില്‍ വനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസിലെയും കൊളംബിയയിലെയും ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. ഭൂമിയെ കുറഞ്ഞത് അര ഡിഗ്രി സെല്‍ഷ്യസെങ്കിലും തണുപ്പിക്കാന്‍ വനങ്ങള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

വിവിധ വനങ്ങളുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇതര ഗുണങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തില്‍ ചില മേഖലകളിലെ വനങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കുന്നതായും കണ്ടെത്തി. ബ്രസീല്‍, ഗ്വാട്ടിമാല, ഛാഡ്, കാമറൂണ്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലേത് പോലെയുള്ള ഉഷ്ണമേഖലാ വനങ്ങളില്‍ ഒരു ഡിഗ്രിയില്‍ കൂടുതല്‍ തണുപ്പിക്കല്‍ പ്രഭാവം ഉള്ളതായി പഠനം വ്യക്തമാക്കുന്നു.

ഗവേഷണം അനുസരിച്ച് കാര്‍ബണ്‍ പോലെയുള്ള ബയോകെമിക്കല്‍ ഘടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരങ്ങളുടെ ഭൗതിക വശങ്ങളുടെ (തടി, ഇലകള്‍ പോലെയുള്ളവ) വൈവിധ്യമാര്‍ന്ന ബയോഫിസിക്കല്‍ ഗുണങ്ങളാണ് വനങ്ങളില്‍ തണുപ്പിക്കല്‍ പ്രഭാവമുണ്ടാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.