ഫര്‍ണിഷിങ് സമയത്ത് കൈയില്‍ വാരിക്കോരി ചെലവഴിക്കാന്‍ പണമില്ലാത്തവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. വീടിന്റെ സ്ട്രക്ചര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചിലവ് വരുന്ന ഭാഗമാണ് ഫര്‍ണിഷിങ്. അതില്‍ത്തന്നെ സാനിറ്ററി ഐറ്റംസ്. ബാത് ടബ്, ഷവര്‍ ക്യുബിക്കിള്‍ എന്നിങ്ങനെ എല്ലാ ബാത്‌റൂമുകളിലും ആഡംബരത്തിനു പ്രാധാന്യം നല്‍കാന്‍ പോയാല്‍ കൈയിലിരിക്കുന്ന പണം ചോര്‍ന്നു പോകുന്ന വഴിയറിയില്ല.
കൈ പൊള്ളുന്ന വില കൊടുത്ത് ഇത്തരം ഫിറ്റിങ്ങ്‌സുകള്‍ വാങ്ങിയിട്ട് ഒരിക്കല്‍ പോലും ഉപയോഗിക്കാതെ ഇരിക്കുന്നവരെ നമുക്ക് ചുറ്റുവട്ടത്തു കാണാം. അതുപോലെ തന്നെയാണ് ബാത് ടബുകളുടെ കാര്യവും. നിങ്ങളുടെ പ്രദേശത്ത് വെള്ളം ആവശ്യത്തിന് കിട്ടുന്നില്ലെങ്കില്‍ എല്ലാ ബാത്‌റൂമിലും ബാത് ടബ് വെച്ചിട്ട് എന്തു പ്രയോജനം?
ബാത്‌റൂമുകളില്‍ വൈറ്റ്, ഡ്രൈ ഏരിയകള്‍ വേര്‍തിരിക്കുന്നതു നല്ലതാണ്. കുളിക്കാനുള്ള ഏരിയയെ ഡ്രൈ ഏരിയയില്‍ നിന്നും അല്‍പ്പം താഴ്ത്തി നല്‍കുന്നതാണ് ഉത്തമം. ഡ്രൈവെറ്റ് ഏരിയകള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടിഞ്ച് എങ്കിലും ഉയരവ്യത്യാസം വേണം. വാഷ് ബെയ്‌സിനും ക്ലോസറ്റും ഡ്രൈ ഏരിയയിലാണു നല്‍കേണ്ടത്. കുളിമുറിയുടെ പൊക്കത്തില്‍ നിന്ന് രണ്ടര അടി താഴ്ത്തിയാണ് ഷവര്‍ വയ്‌ക്കേണ്ടത്. അതുപോലെ വാഷ്‌ബേസിന്റെ പൊക്കം 85 മുതല്‍ 90 സെ.മീ വരെയാകാം. ബാത്‌റൂമില്‍ ഷവര്‍ ക്യുബിക്കിള്‍ നല്‍കുന്നുണ്ടെങ്കില്‍ വെന്റിലേഷന്‍ ഷവര്‍ ക്യുബിക്കിളില്‍ നിന്നു നീങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.