സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി; തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി; തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരില്‍ 2020 മാര്‍ച്ചിലാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്.
ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി. പദ്ധതി പിന്നീട് 2022 മാര്‍ച്ച്‌ വരെ നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്റ്റംബര്‍ വരെ പദ്ധതി നീട്ടി പുതിയ തീരുമാനം വരുന്നത്.

മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് അഞ്ചു കിലോ ഭക്ഷ്യ ധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെ നല്‍കുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.