മാർപാപ്പയോടൊപ്പം ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ചിക്കാഗോ രൂപതയും

മാർപാപ്പയോടൊപ്പം ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ചിക്കാഗോ രൂപതയും


ചിക്കാഗോ: ഫ്രാൻസിസ് മാർപാപ്പാ ആഹ്വാനം ചെയ്ത , റഷ്യ, ഉക്രൈൻ വിമല ഹൃദയ പ്രതിഷ്ഠയിൽ പങ്കെടുത്തുകൊണ്ട് ചിക്കാഗോ രൂപത. രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ആഹ്വാനമനുസരിച്ച് രൂപതയിലെ ബിഷപ്പ്മാരും വൈദികരും രൂപതാംഗങ്ങളും ഓൺലൈനിലും നേരിട്ടുമായി പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുത്തു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ മാർച്ച് 25ന് നടന്ന വി കുർബാനയോടനുബന്ധിച്ച് നടന്ന വിമലഹൃദയ പ്രതിഷ്ഠയുടെ പ്രാർത്ഥനാ കർമ്മങ്ങളിൽ ഇടവക വികാരി ഫാ തോമസ് കടുകപ്പിള്ളിൽ, റവ ഡോ ജോർജ് ദാനവേലിൽ എന്നിവരോടൊപ്പം നൂറുകണക്കിന് ഇടവകജനങ്ങളും പങ്കാളികളായി.

അന്നേദിവസം ലോകം മുഴുവൻ പാപ്പായോടൊപ്പം, വത്തിക്കാൻ സമയത്തോടനുബന്ധിച്ച്, അവരവരുടെ പ്രാദേശിക സമയത്ത് പ്രതിഷ്ഠാ പ്രാർത്ഥന നടത്തി. ലോകം മുഴുവനെയും റഷ്യ ,ഉക്രൈൻ എന്നീ രാജ്യങ്ങളെയും മംഗളവർത്ത തിരുന്നാളായ മാർച്ച് 25ന് മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിയ്ക്കാൻ മാർപാപ്പ നേരത്തെ തന്നെ ലോകത്തെ ആഹ്വാനം ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ആവർത്തിച്ച് നടത്തിയ അഭ്യർത്ഥനക്ക് ശേഷമാണ് പാപ്പാ വിമലഹൃദയ പ്രതിഷ്ഠയ്ക്ക് ആഹ്വാനം നൽകിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.