രാജ്യത്ത് കല്‍ക്കരി ഉത്പാദനം വര്‍ധിച്ചു; ഇറക്കുമതിയില്‍ വന്‍ കുറവു വരുത്തി ഇന്ത്യ

രാജ്യത്ത് കല്‍ക്കരി ഉത്പാദനം വര്‍ധിച്ചു; ഇറക്കുമതിയില്‍ വന്‍ കുറവു വരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ഉത്പാദനത്തില്‍ റിക്കാര്‍ഡ് വര്‍ധനവ്. ഉത്പാദനം കൂടിയതോടെ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എല്ലാ ഗ്രേഡുകളിലുമുള്ള നോണ്‍-കോക്കിംഗ് കല്‍ക്കരിയുടെ ഇറക്കുമതി ഏപ്രില്‍-ജനുവരി കാലയളവില്‍ 163.845 ദശലക്ഷം ടണ്ണില്‍ നിന്ന് 125.611 ദശലക്ഷം ടണ്ണായി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം കല്‍ക്കരി ക്ഷാമം വന്നതോടെ വ്യവസായ മേഖലയില്‍ സ്തംഭനം ഉണ്ടായേക്കുമെന്ന സ്ഥിതി വന്നിരുന്നു. ഈ അവസ്ഥയില്‍ നിന്ന് പുറത്തു കടക്കാനായെന്നും കേന്ദ്രം അവകാശപ്പെടുന്നു. ആഭ്യന്തര കല്‍ക്കരി ഉത്പാദനം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. അധിക കല്‍ക്കരിയുടെ ലഭ്യത ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കും.

ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും വൈദ്യുതി ആവശ്യകത 4.7 ശതമാനത്തോളമാണ് വര്‍ധിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കല്‍ക്കരിക്ക് ബദലായി മറ്റ് ഊര്‍ജ സ്രോതസുകള്‍ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.