മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ ജൂത ദേവാലയത്തിന് മുന്നില്‍ അക്രമിയുടെ ക്രൂരത. ജനങ്ങളുടെ ഇടയിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ അക്രമി രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ജൂതരുടെ വിശുദ്ധ ദിനമായ യോം കിപ്പൂര്‍ ആഘോഷത്തിനിടയിലാണ് സംഭവം. പ്രതിയെ സംഭവ സ്ഥലത്ത് തന്നെ പൊലീസ് വെടിവെച്ച് കൊന്നു. ഇയാളുടെ പേര് അടക്കമുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
അക്രമിയുടെ പക്കല്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
അതേസമയം സ്ഥലത്ത് പ്ലേറ്റോ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരാക്രമണത്തെ നേരിടുമ്പോള്‍ പൊലീസും അടിയന്തര സേവനങ്ങളും ഉപയോഗിക്കുന്ന ദേശീയ കോഡാണ് 'പ്ലേറ്റോ'. അതിനര്‍ത്ഥം ഭീകരാക്രമണമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ്.
ആക്രമണത്തില്‍ വളരെയധികം ദുഖിതനാണെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് പറഞ്ഞു. യു.കെയിലെ ആരാധനാലയങ്ങളില്‍ യോം കിപ്പൂര്‍ ആചരിക്കുന്നതിനാല്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.