സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

 സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കൂടാതെ പദ്ധതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നല്‍കിയ വേറെയും ഹര്‍ജികള്‍ കോടതിക്ക് മുന്‍പിലുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിട്ടുള്ള സര്‍വേയുടെ യഥാര്‍ത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കല്‍ തന്നെ എന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ വിജ്ഞപനം ഇന്നലെ പുറത്തു വന്നിരുന്നു.

വെറും സാമൂഹ്യ ആഘാത പഠനം മാത്രമാണെന്ന സര്‍ക്കാര്‍ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. വിഞാപനം സാങ്കേതികം മാത്രമെന്ന് വിശദീകരിച്ച റവന്യു മന്ത്രി പക്ഷെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഒരിടത്തും പറയുന്നില്ല എന്ന് സൂചിപ്പിച്ചതോടെ വീണ്ടും ആശയക്കുഴപ്പത്തില്‍ ആകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.