ദുബായ്: ശനിയാഴ്ച ഭൗമ മണിക്കൂർ ആചരിച്ച് ദുബായ് ലാഭിച്ചത് 329 മെഗാവാട്ട് വൈദ്യൂതി. ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ വൈദ്യുതി ഉപകരണങ്ങള്‍ അണച്ചായിരുന്നു എമിറേറ്റില്‍ പതിവുപോലെ ദിനാചരണം സംഘടിപ്പിച്ചത്.
താമസക്കാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദുബായ് വാട്ടർ ആന്‍റ് ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. 2021ൽ 291 മെഗാവാട്ടായിരുന്നു ലാഭിച്ചത്. ഇത്തവണയാണ് ഇതുവരെ ഭൗമമണിക്കൂർ ആചരിച്ചതില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.