മുംബൈ: റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതടക്കം 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതോ ഇവരുമായി ബന്ധമുള്ളതോ ആയ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി. ഇതുസംബന്ധിച്ച് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്‍ബിഐക്ക് നിര്‍ദേശം നല്‍കി.
ഇത്തരം ഡിജിറ്റല്‍ വായ്പ സ്ഥാപനങ്ങള്‍ക്കെതിരേ അടുത്തിടെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഡിജിറ്റല്‍ ആപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇവയിലേറെയും വ്യക്തികള്‍ക്ക് വായ്പ നല്‍കുന്നവയാണ്. കേരളത്തിലടക്കം ഇത്തരം ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി പേര്‍ വായ്പയെടുത്ത് കുടുങ്ങിയിരുന്നു. വായ്പ നല്‍കുന്നതിനോ തുക തിരിച്ചു പിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ. രണ്ടു കോടി രൂപ മൂലധനമുണ്ടെങ്കില്‍ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.