'കെ റെയില്‍ സര്‍വേ തുടരാം': ഭൂ ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

'കെ റെയില്‍ സര്‍വേ തുടരാം': ഭൂ ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം


ന്യൂഡല്‍ഹി: കെ റെയില്‍ സര്‍വേ ചോദ്യം ചെയ്ത് ഭൂ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേയിലും സാമൂഹികാഘാത പഠനവും നടത്തുന്നതില്‍ മുന്‍ധാരണ എന്തിനെന്നും കോടതി ചോദിച്ചു. സര്‍വേ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കെ റെയില്‍ സര്‍വേ റദ്ദാക്കണമെന്നും കല്ലുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ നല്‍കിയാണ് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഭൂനിയമ പ്രകാരവും സര്‍വേ ബോര്‍ഡ് ആക്ട് പ്രകാരവും സംസ്ഥാന സര്‍ക്കാറിന് സര്‍വേ നടത്താന്‍ അധികാരമുണ്ടെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

കെ റെയില്‍ പദ്ധതിക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.