പണിമുടക്കിനിടയിലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്, സര്‍ക്കാര്‍ വാര്‍ഷികാഘോഷ വേദികളുടെ നിര്‍മ്മാണം തകൃതി

പണിമുടക്കിനിടയിലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്, സര്‍ക്കാര്‍ വാര്‍ഷികാഘോഷ വേദികളുടെ നിര്‍മ്മാണം തകൃതി

കണ്ണൂർ: ദേശീയ പണിമുടക്കിൽ വലഞ്ഞ ജനങ്ങൾ. പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷമുണ്ടായി. സമരക്കാർ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ചില്ല് എറിഞ്ഞുടയ്‌ക്കുകയും ചെയ്തു.

എന്നാൽ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം പാർട്ടി അവരുടെ ആവശ്യങ്ങൾ ‘പണിമുടക്കാതെ’ നടപ്പാക്കുന്ന കാഴ്‌ച്ചയാണ് കാണാനായത് . കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദിയ്‌ക്കായുള്ള നിർമാണം തകൃതിയായി നടക്കുകയാണ്. നിരവധി തൊഴിലാളികൾ പണി മുടക്ക് ദിനത്തിലും ജോലി ചെയ്യുകയാണ്.

നായനാർ അക്കാദമിയിലേയും ടൗൺ സ്‌ക്വയറിലേയും വേദി നിർമ്മാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിയ്‌ക്കാണ് നിർമ്മാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. ഏപ്രിൽ ആറു മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്.

തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.