പാലക്കാട് : കാവശേരിയിലെ കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറടക്കം ഏഴ് പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാർ ഇന്നലെ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഡയസ്നോൺ പ്രഖ്യാപിച്ചത് കൊണ്ടാണ് ജോലി ചെയ്യാനെത്തിയതെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു. ഓഫീസിലേക്ക് ഊണ് കഴിക്കാൻ വന്നപ്പോഴാണ് അവരുടെ പ്രകോപനമുണ്ടായതെന്ന് ജീവനക്കാരിൽ ഒരാൾ വ്യക്തമാക്കി.
സംഘത്തിൽ 35 പേരോളം ഉണ്ടായിരുന്നു. കസേരയൊക്കെ എടുത്തെറിയുകയും അടിയ്ക്കുകയും ചെയ്തു. ചവിട്ടിയെന്നും ജീവനക്കാർ വ്യക്തമാക്കി. സിഐടിയു ജീവനക്കാർ ഇന്ന് ജോലിക്കെത്തിയില്ല എന്നും അവർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.