റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ-എണ്ണ വ്യാപാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് സന്ദര്‍ശനമെന്നാണ് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉക്രെയ്‌നെതിരേ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്റെ ആദ്യ സന്ദര്‍ശനമാണിത്.

വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുമായി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്റോവിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ഇന്ത്യ റഷ്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല.

ഐക്യരാഷ്ട്രസഭയില്‍ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ലാവ്‌റോവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ലാവ്‌റോവിന്റെ സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.