'ക്രിസ്തുവില്‍ ഒന്നാകാം': എക്യുമിനിക്കല്‍ കൗണ്‍സിലിന്റെ പുതുവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

'ക്രിസ്തുവില്‍ ഒന്നാകാം': എക്യുമിനിക്കല്‍ കൗണ്‍സിലിന്റെ പുതുവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

ഷിക്കാഗോ: എക്യുമിനിക്കല്‍ കൗണ്‍സിലിന്റെ 2022ലെ പുതുവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 39-ാം കൗണ്‍സിലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൗണ്‍സില്‍ രക്ഷാധികാരിയും സീറോ മലബാര്‍ സഭ ബിഷപ്പുമായ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മാര്‍ച്ച് 23 ബുധനാഴ്ച വൈകിട്ട് 7.00ന് ഓലോണിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

ഈ വര്‍ഷത്തെ ഏക്യുമിനിക്കല്‍ പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചിന്താവിഷയമായ 'നിങ്ങള്‍ എല്ലാവരും ക്രിസ്തുവിന്‍ ഒന്ന്' എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ ജോയി ആലപ്പാട്ട് പ്രത്യേക സന്ദേശം നല്‍കി.

പ്രസിഡന്റ് റവ. മോണ്‍ തോമസ് മുളവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിക്കാഗോയിലുള്ള ഇതര ക്രിസ്തീയ സഭകളിലെ വൈദികര്‍, തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


മന്‍ജു അജിത്ത്, റവ. ഫാദര്‍ എബി ചാക്കോ എന്നിവര്‍ പഠനവായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കി. വ്യത്യസ്തകളുടെ ഇടയില്‍ ക്രിസ്തുവില്‍ നാം ഒന്നായി തീരേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചു കൊണ്ട് റവ. ഫാദര്‍ തോമസ് മാത്യു സ്വാഗതം ആശംസിച്ചു.

റവ. ഫാദര്‍ തോമസ് മുളവനാലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പല ക്രിസ്തീയ വിശ്വാസവും പാരമ്പര്യവും മുറുകെ പിടിക്കുന്ന നാം ത്രീയേക ദൈവം ഒന്നായതുപോലെ ക്രിസ്തുവിന്റെ ദൗത്യം സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരെ പരസ്പരം അംഗീകരിച്ചും സഹായിച്ചും കാലത്തിന്റെ വെല്ലുവിളികള്‍ക്ക് അനുസൃതമായി ക്രിസ്തുവാകുന്ന തലയോളം ഉയര്‍ന്ന് പ്രവര്‍ക്കണം എന്ന് ഉത്‌ബോധിപ്പിച്ചു.

ക്രിസ്തീയ സഭകള്‍ ഒരു അപകടാവസ്ഥയിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ വ്യത്യസ്ത നിലനിര്‍ത്തി യേശു ക്രിസ്തുവാകുന്ന മാര്‍ഗത്തില്‍ ഒരേ ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ലോകമെങ്ങും പ്രബലമായ ക്രിസ്തീയ സമൂഹം എന്തുകൊണ്ട് ഇങ്ങനെ ആയിത്തീരുന്നു? നമ്മള്‍ തമ്മിലുള്ള പരസ്പര മത്സരം, നമ്മള്‍ തന്നെ ഉണ്ടാക്കുന്നതായ പ്രശ്‌നങ്ങള്‍ എന്നിവകൊണ്ട് നമ്മുടെ ക്രിസ്തീയ സഭകളുടെ മുഖം വികൃതമാകുന്നു. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ ക്രിസ്തീയ എക്യുമിനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്.

പിതൃപുത്ര പരിശുദ്ധാത്മാവിന്റെ സ്‌നേഹവും ഐക്യതയും കൈവിടാതെ പ്രാര്‍ത്ഥനയ്ക്ക് മുന്‍തൂക്കം നല്‍കി, പൂര്‍വ്വാധികം ശക്തിയോടെ പ്രാര്‍ത്ഥിക്കുവാന്‍ ഈ വര്‍ഷത്തെ ഷിക്കാഗോ എക്യുമിനിക്കല്‍ സഭകള്‍ക്ക് സാധിക്കട്ടെ എന്നും മാര്‍ ജോയി ആലപ്പാട്ട് ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.