ചൈനീസ് റോക്കറ്റോ അതോ അന്യഗ്രഹ ജീവികളോ; നാഗ്പൂരിലും മധ്യപ്രദേശിലും ആകാശത്ത് അസ്വഭാവിക വെളിച്ചം

ചൈനീസ് റോക്കറ്റോ അതോ അന്യഗ്രഹ ജീവികളോ; നാഗ്പൂരിലും മധ്യപ്രദേശിലും ആകാശത്ത് അസ്വഭാവിക വെളിച്ചം

മുംബൈ: മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായി ആകാശത്ത് ദുരൂഹതയുണര്‍ത്തുന്ന വെളിച്ചം കണ്ടതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, മധ്യപ്രദേശിലെ ജാബുവ, ബര്‍വാനി ജില്ലകളിലാണ് ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉല്‍ക്ക വര്‍ഷമായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്യഗ്രഹ ജീവികള്‍ കടന്നു പോയതാണെന്ന വാദവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രകാശം കടന്നു പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉല്‍ക്കയല്ല ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണിതെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

2021 ഫെബ്രുവരിയില്‍ വിക്ഷേപിച്ച ചൈനീസ് റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്ഡവല്‍ അഭിപ്രായപ്പെടുന്നത്.

ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപഗ്രഹം ആകസ്മികമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ചതാകുമെന്ന് നാഗ്പൂരിലെ സ്‌കൈവാച്ച് ഗ്രൂപ്പ് പ്രസിഡന്റ് സുരേഷ് ചോപഡെയുടെ അഭിപ്രായം. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

2015ല്‍ കേരളത്തിലും ഇതേ പോലെ ആകാശത്ത് വെളിച്ചം പ്രത്യക്ഷപ്പെട്ടിരുന്നു. എറണാകുളത്ത് കോലഞ്ചേരിക്കടുത്ത് വലമ്പൂരില്‍ നിന്ന് ഉല്‍ക്കയുടെ ഭാഗമാണെന്ന് കരുതുന്ന ഏതാനും വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.