ഇ സ്കൂട്ടറോടിക്കുമ്പോള്‍, അറിയേണ്ടതെല്ലാം

ഇ സ്കൂട്ടറോടിക്കുമ്പോള്‍, അറിയേണ്ടതെല്ലാം

ദുബായ്: എമിറേറ്റില്‍ ഇ സ്കൂട്ടർ ഓടിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുമതി കഴിഞ്ഞയാഴ്ചയാണ് നിർബന്ധമാക്കിയത്. ഇ സ്കൂട്ടറോടിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഇത്. ഇ സ്കൂട്ടർ അശ്രദ്ധമായി ഓടിക്കുന്നതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നിർദ്ദേശങ്ങള്‍ കർശനമാക്കിയത്. 


ഇ സ്കൂട്ടർ ലൈസന്‍സ് നല്‍കുന്നത് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ്. ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ആർടിഎ പുറത്തുവിട്ടിട്ടില്ല. ഇ സ്കൂട്ടർ ഓടിക്കുന്നതിനായി എമിറേറ്റില്‍ നിദർ്ധിഷ്ട സ്ഥലങ്ങളുണ്ട്. മണിക്കൂറില്‍ 20 കിലോമീറ്ററാണ് വേഗപരിധി. പില്യണ്‍ റൈ‍ഡർ പോലുളള അനുവദനീയമല്ല.

മറ്റ് നിർദ്ദേശങ്ങള്‍
1. സുരക്ഷാ ഉപകരണങ്ങള്‍ കൃത്യമായി ധരിച്ചിരിക്കണം.
2. കാല്‍നടയാത്രക്കാരില്‍ നിന്നും മറ്റ് വാഹങ്ങളില്‍ നിന്നും സുരക്ഷിത അകലം പാലിച്ചാവണം യാത്ര.
3. കാല്‍നട ക്രോസിംഗുകള്‍ മുറിച്ചു കടക്കുമ്പോള്‍ ഇ സ്കൂട്ടറില്‍ നിന്നിറങ്ങിവേണം ക്രോസ് ചെയ്യാന്‍. 

ഇ സ്കൂട്ടറുകള്‍ പാർക്ക് ചെയ്യാന്‍ നിർദ്ദിഷ്ട ഇടങ്ങളുണ്ട്. അവിടെയാണ് പാർക്ക് ചെയ്യേണ്ടത്. 16 വയസിന് താഴെയുളളവർക്ക് ഇലക്ട്രിക് ബൈക്കോ സ്കൂട്ടറോ ഉപയോഗിക്കുന്നതിന് അനുമതിയില്ല. ഏതെങ്കിലും സാഹചര്യത്തില്‍ അപകടങ്ങളുണ്ടായാല്‍ പോലീസിനെ അറിയിക്കണം. നിർദ്ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ആവശ്യമെങ്കില്‍ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്യും. 18 വയസിന് താഴെയുളളവരാണ് നിർദ്ദേശം ലംഘിക്കുന്നതെങ്കില്‍ മാതാപിതാക്കള്‍ക്കായിരിക്കും ഉത്തരവാദിത്തം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.