ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റേത് പ്രധാന്‍ മന്ത്രി ജന്‍ ധന്‍ ലൂട്ട് (കൊള്ള) യോജനയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ധന വില വര്‍ധനയില്‍ പ്രതികരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് പ്രധാന മന്ത്രിയുടെ പദ്ധതിയെ പരിഹസിച്ചുകൊണ്ടുള്ള പരാമര്‍ശം.
പെട്രോള്‍, ഡീസല്‍ വിലയും വാഹനത്തിന് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാനുള്ള നിലവിലെ ചെലവും ചിത്രീകരിക്കുന്ന ഒരു ഗ്രാഫിക്‌സും ഉള്‍പ്പടെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്. ബിജെപി സര്‍ക്കാരിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ധന വില യുപിഎ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണിക്കുന്നതിനായി അന്നത്തെയും ഇന്നത്തെയും വിലയും ചിത്രത്തില്‍ താരതമ്യം ചെയ്യുന്നുണ്ട്.
2014 മേയിലെയും ഇന്നത്തെയും ഇന്ധനവിലയാണ് രാഹുല്‍ താരതമ്യം ചെയ്തിരിക്കുന്നത്. 2014 മേയ് 26 ന് ക്രൂഡ് ഓയില്‍ വില 108.05 ഡോളറായിരുന്നു. എന്നാല്‍ ഇന്നത്തെ വില 99.42 ഡോളര്‍ മാത്രമാണെന്നും പോസ്റ്റിലുണ്ട്. യുപിഎ ഭരണ കാലത്ത് ടു വീലറില്‍ ഇന്ധനം നിറയ്ക്കാന്‍ 714 രൂപ മതിയായിരുന്നു. ഇന്ന് അത് 324 രൂപ വര്‍ധിച്ച് 1038 രൂപയായി.
2014 മേയില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ കാറിനാണെങ്കില്‍ 2856 രൂപയ്ക്കും ട്രാക്ടറിനാണെങ്കില്‍ 2749 രൂപയും മതിയായിരുന്നു. ഇന്നത് യഥാക്രമം 1296 രൂപയും 1814 രൂപയും വര്‍ദ്ധിച്ച് 4152 രൂപയും 4563 രൂപയുമായി മാറി. ട്രക്കിന്റെ കാര്യത്തിലാണെങ്കില്‍ 2014 മേയില്‍ 11456 രൂപയ്ക്ക് ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാമായിരുന്നത് ഇന്ന് 19014 രൂപയായി മാറി. 7558 രൂപയുടെ വര്‍ധന.
ചിത്രത്തിനൊപ്പം പ്രധാന്‍ മന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം പെട്രോളിയം ഉല്‍പന്നങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില കൂട്ടുന്നതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ന് രാജ്യസഭയുടെ നടപടികള്‍ തടസപ്പെട്ടിരുന്നു.
അതേസമയം രാജ്യത്തെ ഇന്ധന വില ഇന്നും വര്‍ധിച്ചു. ലിറ്ററിന് 40 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂടിയത്. പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒന്‍പത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 81 പൈസയുമാണ് വര്‍ധിപ്പിച്ചത്. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.