ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. മുഖ്യമന്ത്രി ഹേമന്ദ് സോറനും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തങ്ങളെ നിരന്തരം അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു. ഈ രീതിയില്‍ ഭരണം ഏറെ നാള്‍ മുന്നോട്ടു പോകില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കി.
ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ജെഎംഎം, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, എന്‍സിപി, സിപിഐ എന്നിവയുടെ ഭരണ സഖ്യത്തിന് 51 എംഎല്‍എമാരാണുള്ളത്. ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 പേരുമുണ്ട്. കോണ്‍ഗ്രസ് പിന്തുണയില്ലാതെ സര്‍ക്കാരിന് മുന്നോട്ടു പോകാനാകില്ല.
'ജാര്‍ഖണ്ഡ് സര്‍ക്കാരിനെ സുസ്ഥിരമായി നിലനിര്‍ത്താന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരോ പാര്‍ട്ടിയോ കോണ്‍ഗ്രസിനെതിരെ ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ല. മുഖ്യമന്ത്രിയായ ഹേമന്ദ് സോറന്‍ സഖ്യത്തെക്കുറിച്ച് ഗൗരവപരമായി ചിന്തിക്കേണ്ടതുണ്ട്'- ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ചുമതല വഹിക്കുന്ന അവിനാഷ് പാണ്ഡെ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലെ സഖ്യകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ചര്‍ച്ചയ്ക്കായി 25 കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.