ഇന്ധന വില വര്‍ധന; 'വിലക്കയറ്റ മുക്തഭാരതം' എന്ന മുദ്രാവാക്യവുമായി കാളവണ്ടി പ്രതിഷേധത്തിന് കോൺഗ്രസ്

ഇന്ധന വില വര്‍ധന; 'വിലക്കയറ്റ മുക്തഭാരതം' എന്ന മുദ്രാവാക്യവുമായി കാളവണ്ടി പ്രതിഷേധത്തിന് കോൺഗ്രസ്

തിരുവനന്തപുരം: പാചകവാതക ഇന്ധന വില വര്‍ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി കോൺഗ്രസ്. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ചും ധർണയും നടത്തും.

രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ധന പാചകവാതക വിലവര്‍ധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍.

'വിലക്കയറ്റ മുക്തഭാരതം' എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. മാര്‍ച്ച് 31വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാനവ്യാപകമായും ഏപ്രില്‍ നാലിന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.