അമ്പത്തിയാറാം മാർപാപ്പ ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-57)

അമ്പത്തിയാറാം മാർപാപ്പ ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-57)

ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലം ചെയ്ത് ഏകദേശം രണ്ടര മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ പേപ്പസി എത്രമാത്രം മാനുഷിക പ്രേരണകള്‍ക്കും സ്വാധീനങ്ങള്‍ക്കും പാത്രമാണ് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നതനുസരിച്ച് ഈ ഒരു കാലയളവ് ഉപജാപങ്ങളുടെയും അഴിമതിയുടെയും കാലമായിരുന്നു. വി. പത്രോസിന്റെ സിംഹാസനത്തെ ലക്ഷ്യമിടുകയും കാംക്ഷിക്കുകയും ചെയ്തിരുന്നവരും അവരുടെ പാര്‍ശ്വവര്‍ത്തികളും കൈക്കൂലിയെയും സ്ഥാനമോഹികള്‍ക്കായുള്ള പ്രചരണത്തെയും ആശ്രയിക്കുന്ന ഒരു അവസ്ഥാന്തരമായിരുന്നു തിരുസഭയില്‍ നിലനിന്നിരുന്നത്. മാത്രമല്ല പവങ്ങളുടെ ഉന്നമനത്തിനും സഹായിക്കുന്നതിനുമായി ശേഖരിച്ച ധനവും ദേവലയത്തിലെ തിരുപാത്രങ്ങള്‍ പോലും തങ്ങളുടെ സ്ഥാര്‍ത്ഥികള്‍ക്ക് പിന്തുണയും വോട്ടും ഉറപ്പിക്കുന്നതിയായി ധൂര്‍ത്തടിക്കുകയും ദുര്‍വ്യയം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍, മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പില്‍ അന്യായമായ ഇടപെടലുകളും ക്രമക്കേടുകളും അനാവശ്യമായ ഇടപെടലുകളും റദ്ദുചെയ്തുകൊണ്ടും അത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷകള്‍ വിധിച്ചുകൊണ്ടുമുള്ള റോമന്‍ സെനറ്റിന്റെ ശാസനം ഇറ്റലിയുടെ രാജാവ് അംഗീകരിക്കുകയും പ്രസ്തുത ശാസനം ഒരു മാര്‍ബിള്‍ ഫലകത്തില്‍ മുദ്രണം ചെയ്ത് വി. പത്രോസിന്റെ ബസിലിക്കയില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കല്പിക്കുകയും ചെയ്തു. 

സഭയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് ഒരു ഒത്തുതീര്‍പ്പെന്നനിലയില്‍ ഏ.ഡി. 533 ജനുവരി 2-ാം തീയിത വയോധിക വൈദികനായിരുന്ന മെര്‍ക്കൂയസിനെ തിരഞ്ഞെടുത്തു. അദ്ദേഹം തന്റെ ഔദ്യോഗിക നാമമായി ജോണ്‍ എന്ന നാമം സ്വീകരിച്ചു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ തന്റെ നാമത്തിനുപകരമായി മറ്റൊരു നാമം തന്റെ ഔദ്യോഗിക നാമമായി സ്വീകരിക്കുന്ന വ്യക്തിയായിരുന്നു ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ. വിജാതീയ ദൈവമായ മെര്‍ക്കുറിയുമായി തന്റെ പേരിന് സാമ്യമുണ്ടെന്ന കാരണത്താലാണ് അദ്ദേഹം തന്റെ നാമത്തിന് പകരം മറ്റൊരു നാമം സ്വീകരിച്ചത്.

ഒസ്‌ത്രോഗോഥിക് വംശജനും ഇറ്റലിയുടെ രാജാവുമായിരുന്ന അത്തലറിക്കുമായും പൗരസ്ത്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയയായിരുന്ന ജസ്റ്റനിയന്‍ ഒന്നാമനുമായി ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. സഭയിലെ ആദ്യ നാലു സാര്‍വത്രിക സൂനഹദോസുകളെയും അവയുടെ പഠനങ്ങളെയും അംഗീകരിച്ചു കൊണ്ടും എന്നാല്‍ ത്രീത്വത്തിലെ ഒരു വ്യക്തി ശരീരത്തില്‍ സഹിച്ചുവെന്ന പഠനം ഉള്‍പ്പെടുത്തികൊണ്ടും ഏ.ഡി. 523-ല്‍ ചക്രവര്‍ത്തി ഒരു പ്രമാണികപഠനം പുറപ്പെടുവിക്കുകയും എന്നാല്‍ ഈ പഠനം തെറ്റിദ്ധാരണജനകമാണെന്ന കാരണത്താല്‍ ഹോര്‍മിസ്ദസ് മാര്‍പ്പാപ്പ തള്ളികളയുകയും ചെയ്ത പ്രസ്തുത പ്രമാണികപഠനത്തെ ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഒരു സിനഡ് മുഖാന്തിരം ഔദ്യോഗികമായി സഭയുടെ പഠനമായി സ്വീകരിച്ചു.

ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പ്രസ്തുത നീക്കത്തെ ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയെ പ്രസ്തുത പഠനം തന്റെ അധികാരത്തിന്‍ കീഴിലുള്ള മോണോഫിസിറ്റിക്ക് പക്ഷക്കാരെ പ്രീതിപ്പെടുത്തുന്നുവെന്ന കാരണത്താല്‍ പ്രീതിപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങളോട് വിധേയത്വത്തോടെയും വിശ്വസ്തതയോടെയും വര്‍ത്തിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ അക്കോമെറ്റ് സന്യാസികള്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച പഠനം മാര്‍പ്പാപ്പ അംഗീകരിച്ചതിനെ ശക്തമായി എതിര്‍ത്തു. ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തങ്ങളുടെ എതിര്‍പ്പ് പിന്‍വലിച്ചുകൊണ്ട് തന്റെ തീരുമാനത്തെ അംഗീകരിക്കുവാന്‍ സന്യാസികളുടെമേല്‍ സമ്മര്‍ദ്ധം ചെലുത്തി. എന്നാല്‍ മാര്‍പ്പാപ്പയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങത്തതിനാല്‍ അദ്ദേഹം അക്കോമെറ്റ് സന്യാസികളെ അവര്‍ നെസ്‌തോറിയനിസം എന്ന പാഷണ്ഡതയെ പിന്തടുരുന്നുവെന്ന കാരണത്താല്‍ സഭാഭ്രഷ്ടരാക്കി.

ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ പഠനം തിരുസഭയുടെ പഠനവുമായി ഒത്തുചേര്‍ന്നുപോകുന്നതാണ് എന്നറിച്ചുകൊണ്ട് ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചക്രവര്‍ത്തിക്ക് കത്ത് അയച്ചു. മറുപടിയായി ജസ്റ്റീനിയന്‍ ചക്രവര്‍ത്തി മാര്‍പ്പാപ്പയുടെ കത്ത് ജസ്റ്റീനിയന്റെ ധര്‍മ്മസംഹിത എന്നറിയപ്പെടുന്ന ശാസനത്തില്‍ ഉള്‍പ്പെടുത്തി. മാത്രമല്ല വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയെ എല്ലാ സഭയുടെയും തലവനായി ചക്രവര്‍ത്തി അംഗീകരിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെല്ലാം ഒരു മാര്‍പ്പാപ്പ മറ്റൊരു മാര്‍പ്പാപ്പയെ സഭയുടെ വിശ്വാസസംഹിതയുടെ കാര്യത്തില്‍ എപ്രകാരം എതിര്‍ക്കുവാന്‍ സാധിക്കുമെന്നതിനുള്ള ഉദാഹരണമാണ്. ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 535 മെയ് 8-ാം തീയതി കാലം ചെയ്തു.

John II succeeded Boniface on January 2, 533. He was the first pope who changed his name upon his election since his given name was Mercury, the name of a pagan god. There was intrigue and corruption during the months between his predecessor’s death and his election. He was on good terms with Athalaric, the Ostrogothic king of Italy, and Justinian I, the emperor of the East. Justinian issued a decree that accepted the first four ecumenical councils, which John II declared as orthodox, and subsequently included the pope’s letter in his Code of Justinian. John died on May 8, 535.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.