തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യ മന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്ത്. 450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്.
കോവിഡ് വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്‌റോണ്‍ എന്ന കമ്പനി പിപിഇ കിറ്റ് കൊടുത്തത് 450 രൂപയ്ക്കായിരുന്നു. 2020 മാര്‍ച്ച് 29 നാണ് കെയ്‌റോണില്‍ നിന്നും കിറ്റ് വാങ്ങുന്നത്. മാര്‍ച്ച് 30 ന് സാന്‍ഫാര്‍മയില്‍ നിന്ന് കിറ്റ് വാങ്ങിയത് 1550 രൂപയ്ക്ക്.
ഇത്രയേറെ വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ ഈ കമ്പനിയെക്കുറിച്ച് ആര്‍ക്കും ഇപ്പോഴും ഒന്നുമറിയില്ല. മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായുള്ള ഇടപാട് തുടക്കം മുതല്‍ ദുരൂഹവുമാണ്. ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും എല്ലാം ഒപ്പിട്ട് പാസാക്കിയതിന്റെ രേഖകളാണ് പുറത്തു വന്നത്.
കിറ്റ് വാങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് എല്ലാവരും ഒപ്പിടുന്നത്. തലേ ദിവസം 450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1550 രൂപ കൊടുത്തിട്ടും ആരും ഫയലില്‍ ഒരു സംശയം പോലും ചോദിച്ചില്ല എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.