സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടരുത്; ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി

സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടരുത്; ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി

കൊച്ചി: പ്രതിഷേധങ്ങള്‍ സമൂഹത്തില്‍ ക്രമസമാധാനഭംഗം വരുത്താന്‍ ഇടയാക്കരുതെന്ന് കെസിബിസി. ഏകീകൃത കുര്‍ബ്ബാന നടപ്പാക്കണമെന്ന സീറോമലബാര്‍ സഭാ സിനഡിന്റെ നിര്‍ദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധത്തെ അപലപിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു കെസിബിസി.

സഭാതനയരുടെ വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ടു തന്നെ അവയൊക്കെ ഔദ്യോഗിക വേദികളില്‍ നിരന്തര ചര്‍ച്ചയാക്കാറുണ്ട്. എന്നിരുന്നാലും അത്യന്തികമായി തിരുസഭ ഔദ്യോഗികമായിനല്‍കുന്ന നിര്‍ദ്ദേശങ്ങളുംപഠനങ്ങളും ഉള്‍ക്കൊള്ളുവാനും അവ നടപ്പില്‍ വരുത്തുവാനുമാണ് സഭാതനയര്‍ ശ്രമിക്കേണ്ടതെന്നും കെസിബിസി വ്യക്തമാക്കി.

അതിനുപകരം സഭയിലും സമൂഹത്തിലും വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് അഭികാമ്യമല്ല. പരാതികള്‍ക്ക് സഭാപരമായ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ വിവേകത്തോടെ പ്രവര്‍ത്തിക്കാനും സഭ അവഹേളിതയാകുന്ന സന്ദര്‍ഭങ്ങളെ ഇല്ലാതാക്കാനുംവിശ്വാസി സമൂഹം ജാഗ്രതയോടെവര്‍ത്തിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.