ബ്രിട്ടനില്‍ മാനഭംഗക്കേസില്‍ പ്രതിയായ മലയാളി ജയിലില്‍ മരിച്ചു

 ബ്രിട്ടനില്‍ മാനഭംഗക്കേസില്‍ പ്രതിയായ മലയാളി ജയിലില്‍ മരിച്ചു

ലണ്ടന്‍: സൗത്ത് ലണ്ടനിലെ വീട്ടില്‍ തന്റെ മകളെ ഉള്‍പ്പടെ അനുയായികളായ സ്ത്രീകളെ 30 വര്‍ഷത്തോളം ബന്ദികളാക്കുകയും വേട്ടയാടുകയും ചെയ്ത മാവോയിസ്റ്റ് കള്‍ട്ട് നേതാവ് ജയിലില്‍ മരിച്ചു. ബ്രിട്ടനിലെ എന്‍ഫീല്‍ഡില്‍ താമസിച്ചിരുന്ന 81 കാരനായ അരവിന്ദന്‍ ബാലകൃഷ്ണനാണ് മരിച്ചത്. കോമറേഡ് ബാല എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുകയും അനുയായികള്‍ക്കിടയില്‍ അറിയപ്പെടുകയും ചെയ്തിരുന്നത്.

തന്റെ മകള്‍ കാറ്റി മോര്‍ഗന്‍-ഡേവീസ് ഉള്‍പ്പെടെയുള്ള അനുയായികളായ സ്ത്രീകളെ തനിയ്ക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തടങ്കലില്‍ ആക്കിയിരുന്നത്. എന്നാല്‍ 2016ല്‍ സംഭവം പുറത്തായതോടെ കോടതി 23 വര്‍ഷത്തേയ്ക്ക് ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

എഴുപതുകള്‍ മുതലാണ് ബാലകൃഷ്ണന്‍ വിചിത്രമായ ക്രൂരത നടത്തിക്കൊണ്ടിരുന്നത്. ഒടുവില്‍ എല്ലാം ലോകമറിഞ്ഞു. ബാലപീഡനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ആക്രമണം എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നത്. ബാലകൃഷ്ണന്‍ വെള്ളിയാഴ്ച എച്ച്എംപി ഡാര്‍ട്ട്മൂരില്‍ വച്ച് മരിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട്.

സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ 30 വര്‍ഷത്തിലേറെയായി ഇയാള്‍ തന്റെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തിരുന്നതായി തെളിഞ്ഞിരുന്നു. ജാക്കി എന്ന് പേരിട്ട ഒരു സാങ്കല്‍പ്പിക റോബോട്ടിനെ മുന്‍നിര്‍ത്തിയാണ് ഇയാള്‍ തടവുകാരെ ഭയപ്പെടുത്തിയിരുന്നത്. ഈ റോബോര്‍ട്ട് അവരുടെ മനസ് വായിക്കുമെന്ന് ബാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.