സിദ്ധുവിന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസില്‍ നിന്ന് 'ഔട്ട്'; പണി തുടങ്ങി പുതിയ പ്രസിഡന്റ്

സിദ്ധുവിന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസില്‍ നിന്ന് 'ഔട്ട്'; പണി തുടങ്ങി പുതിയ പ്രസിഡന്റ്

ചണ്ഡിഗഡ്: നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടികള്‍ക്കു ശേഷം തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് പഞ്ചാബിലെ കോണ്‍ഗ്രസ്. നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ മാറ്റി പിസിസി പ്രസിഡന്റായി യുവത്വം നിറഞ്ഞ അമരീന്ദര്‍ സിംഗ് ബ്രാറിനെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. ബ്രാര്‍ സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയിലെ പ്രമുഖനായ മുന്‍ എംഎല്‍എ സുര്‍ജിത്ത് ധിമനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

സിദ്ധുവിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ധിമന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ് പുറത്താക്കിയത്. സിദ്ധുവിനുള്ള മുന്നറിയിപ്പാണ് ധിമനിലൂടെ നടപ്പിലാക്കിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെന്നാണ് പുതിയ പ്രസിഡന്റ് അമരീന്ദര്‍ അറിയപ്പെടുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി തിളങ്ങിയ നേതാവ് കൂടിയാണ് മൂന്നുവട്ടം എംഎല്‍എയായ അമരീന്ദര്‍ ബ്രര്‍. ആംആദ്മി പാര്‍ട്ടിയുടെ വെല്ലുവിളി തടയാന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് പഞ്ചാബ് ഘടകം സൂചന നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.